03 August Monday
ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പള്ളിക്കലിലും ഒറ്റൂരും കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

കിളിമാനൂർ
പള്ളിക്കൽ പഞ്ചായത്തിലും ഒറ്റൂരും യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്ളിക്കലിൽ വിദേശത്തുനിന്നും വന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മൂതലയിലുള്ള ബാർബറുമായി സമ്പർക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒമ്പതിന്‌ വീട്ടിൽ മുടിവെട്ടാനെത്തിയതിലൂടെയാണ് സമ്പർക്കമുണ്ടായത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാണ് വീട്ടിലെത്തിയതെങ്കിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാർബർ ക്വാറന്റൈനിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു. 10, 11 തീയതികളിൽ അദ്ദേഹവുമായി സമ്പർക്കപ്പെട്ടിട്ടുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. 
 ഒറ്റൂർ പഞ്ചായത്തിലെ മുള്ളറം കോട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന ആളാണ്‌. ഈ സ്ഥാപനത്തിലുള്ള തിരുവനന്തപുരം സ്വദേശിക്ക്‌ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളും ക്വാറന്റൈനിലായിരുന്നു. ഇയാൾ ആരുമായും സമ്പർക്കപ്പെട്ടില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായത്. 
ജൂൺ 29 ന്  മുള്ളറംകോടുള്ള വീട്ടിൽ വന്നശേഷം 30 നാണ് മടങ്ങിയത്. വീട്ടിൽ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇവരെ വീട്ടിൽ ക്വാറന്റൈനിലാക്കി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top