03 August Monday

തീരദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020
ആലപ്പുഴ
കോവിഡ്- അതിവ്യാപനം തടയാൻ  ജില്ലയുടെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം. പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ എന്നിവിടങ്ങളിൽ 23ന് വൈകിട്ട് ആറുവരെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് ഉത്തരവ്. 
 തീരമേഖലകളിലെ തീവ്രകണ്ടെയ്‌ൻമെന്റ് സോണുകളിലെ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക്  രാവിലെ ഏഴുമുതൽ ഒമ്പതുവരെ സാധനങ്ങൾ ശേഖരിക്കാം. 10 മുതൽ വൈകിട്ട് ആറുവരെ വിൽപ്പനയ്‌ക്കായി തുറന്ന് പ്രവർത്തിക്കാം. 
പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ അഞ്ചുമുതൽ 10 വരെയും വൈകിട്ട്‌ നാലുമുതൽ ആറുവരെയും പ്രവർത്തിക്കാം. രാത്രി യാത്ര ഏഴുമുതൽ പുലർച്ചെ അഞ്ചുവരെ നിരോധിച്ചു. റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുൾപ്പെടുന്ന റാപ്പിഡ്  റെസ്‌പോൺസ് ടീം മേഖലയിൽ പ്രവർത്തനസജ്ജമായിരിക്കും. ആവശ്യക്കാർക്ക് മാറിത്താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ  സ്ഥാപനങ്ങളൊരുക്കും. 
  കണ്ടെയ്‌ൻ‌മെന്റ് സോണിൽ നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിൽ ഗതാഗതം അനുവദിക്കും. എടിഎമ്മുകളും പ്രവർത്തിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top