08 August Saturday

നാടിനായി അനാമികയുടെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കരകൗശല വസ്‌തുക്കൾ നിർമിക്കുന്ന അനാമിക

മങ്കൊമ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ  കരകൗശല വസ്‌തുക്കൾ നിർമിച്ച് എട്ടാം ക്ലാസ്‌ വിദ്യാർഥിനി.  കാവാലം കുന്നുമ്മ ഏലപ്പള്ളിചിറ വീട്ടിൽ വേണുഗോപാൽ,  പ്രിയ ദമ്പതികളുടെ  മകൾ  അനാമികയാണ്‌ മാത‌ൃകയാകുന്നത്‌.  കാവാലം ലിറ്റിൽഫ്ലവർ സ്‌കൂളിലെ എട്ടാം ക്ലാസ്‌‌ വിദ്യാർഥിനിയാണ്‌ അനാമിക. ലോക്ഡൗൺ കാലത്ത് ആരംഭിച്ച കരകൗശലവസ്‌തു നിർമാണം ഇപ്പോഴും തുടരുക
യാണ്. കമുകിൻ പാള, മെഴുക് ഉരുക്കി കൈവിരൽ മുക്കി ചെറിയ ചില്ലകളിലാണ്‌ പൂക്കൾ ഉണ്ടാക്കുന്നത്‌. കുപ്പിയിൽ  ചിത്രങ്ങൾ വരച്ച്‌ നിറമിടും. കക്കകളും നൂലുകളും കടലാസും കൊണ്ടാണ്‌ കുപ്പിയിലെ കരവിരുത്‌.  പേപ്പറിൽ വാൾ ഹാങ്ങറുകൾപഴയ ജീൻസ് ഉപയോഗിച്ച് ചെരുപ്പ്, പഴയ തുണികളിൽ ഡോർമാറ്റ് എന്നിവയും അനാമിക നിർമ്മിക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top