12 August Wednesday

അകന്നുനിൽക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

പുൽപള്ളി പഞ്ചായത്ത് അതിർത്തികളിൽ പൊലീസും ആരോഗ്യ പ്രവർത്തകരും റോഡ്‌ അടയ്‌ക്കുന്നു

പുൽപള്ളി
പുൽപ്പള്ളി ടൗണിലെ ബാങ്ക് മാനേജർക്ക്‌ കോവിഡ്‌ ബാധിച്ച്‌ മേഖല മുഴുവൻ കണ്ടെയ്‌ൻമെന്റ്‌ സോണായതോടെ ജനജീവിതം സ്തംഭിച്ചു.  നാല്‌ പഞ്ചായത്തിലെ  42 വാർഡുകളാണ്‌ അടച്ചുപൂട്ടിയത്‌. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരുന്നു. അപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് പുറത്തിറങ്ങിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. പുൽപ്പള്ളി-–-ബത്തേരി പാതയിലും, പൂതാടി പഞ്ചായത്ത് അതിർത്തിയായ ചീയമ്പത്തും   ബാരിക്കേഡുകൾ ഉപയോഗിച്ച് നിയന്ത്രണം ഏർപ്പെടുത്തി. പുൽപ്പള്ളി-–-പനമരം റോഡിൽ വേലിയമ്പത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.  കഴിഞ്ഞ രണ്ടാഴ്ചകളിലായി ബാങ്കിൽ ക്രമാതീതമായ തിരക്കായിരുന്നു.  8, 9,10 തിയതികളിൽ ബാങ്കിൽ എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top