11 August Tuesday

തൃപ്രയാർ രാമചന്ദ്രൻ- ചരി-ഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കൊമ്പൻ തൃപ്രയാർ രാമചന്ദ്രന്റെ ജഡം കൊക്കർണിപ്പറമ്പിൽ പൊതുദർശനത്തിന്‌ വെച്ചപ്പോൾ

തൃശൂർ 

തൃശൂർ പൂരത്തിലെ ആനകളിലൊന്നായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്രയാർ രാമചന്ദ്രൻ ചരിഞ്ഞു. 70 വയസ്സായിരുന്നു.  മലയാറ്റൂരിലെ വനംവകുപ്പ്‌ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോടനാട് വനത്തിൽ വൈകിട്ട് സംസ്കരിച്ചു. തൃശൂർ  രാത്രി പൂരത്തിന്‌ പാറമേക്കാവ്‌ വിഭാഗക്കാരുടെ എഴുന്നള്ളിപ്പിന്‌ ശേഷം വെടിക്കെട്ട്‌ സമയത്ത്‌ മണികണ്ഠനാൽ പന്തലിൽ കോലമേന്തുന്ന തൃപ്രയാർ രാമചന്ദ്രൻ പൂരപ്രേമികളുടെ ആവേശമായിരുന്നു.  

ആറാട്ടുപുഴ പൂരത്തിനും തേവരുടെ സ്വർണക്കോലമേന്താറുണ്ട്‌.വെടിക്കെട്ട്‌ ഭയം കൂടാതെ ആസ്വദിച്ചിരുന്ന ആനയെന്ന പ്രത്യേകതയും രാമചന്ദ്രന്‌ ഉണ്ടായിരുന്നു.

പ്രായാധിക്യവും പാദരോഗത്തെയും തുടർന്ന് ഒരാഴ്ചയായി വടക്കുന്നാഥ ക്ഷേത്ര കൊക്കർണി പറമ്പിൽ ചികിത്സയിലായിരുന്നു.  കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് തളർന്ന് വീഴുകയായിരുന്നുവെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രിവരെ പരിശോധിച്ച്  മരുന്ന് നൽകിയി രുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ ഒന്നോടെ ചരിഞ്ഞു. ഉച്ചയോടെ ജഡം മലയാറ്റൂരിലേക്ക് കൊണ്ടുപോയി.

 തൃശൂരിലെ മരക്കച്ചവക്കാരനായിരുന്ന ഇ ഡി വറീതിന്റെ, ലക്ഷ്മി എന്ന പിടിയാന നാട്ടിൽ പ്രസവിച്ചതാണ്  ഈ ആനയെ. കൊടുങ്ങലൂർ സ്വദേശി കെ ജി ഭാസ്കരനാണ്  തൃപ്രയാർ ക്ഷേത്രത്തിൽ നടയിരുത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top