വണ്ടൂർ
അമേരിക്കൻ അധ്യാപികമാർ വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെത്തി. മേരി പാവ്സിക്, മിഷേൽ നെലിൻ, മെലിൻ എംഗ്ലർട്ട് എന്നീ സോഷ്യൽ സയൻസ്‐ സയൻസ് അധ്യാപികമാരാണ് സ്കൂൾ സന്ദർശിച്ചത്. ബ്യൂറോ ഓഫ് എഡ്യുക്കേഷണൽ ആന്‍ഡ് കൾച്ചറൽ അഫയേഴ്സും അമേരിക്കൻ ഗവൺമെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടീച്ചർ ഫോർ ഗ്ലോബൽ ക്ലാസ് റൂം 2018’ന്റെ ഭാഗമായാണ് ഇവർ കേരളത്തിലെ സ്കൂളിലെത്തിയത്.
വെള്ളിയാഴ്ച ആരംഭിച്ച പദ്ധതി ഒരാഴ്ച നീളുന്നതാണ്. ഇവർ ക്ലാസെടുക്കുകയും കുട്ടികളുമായി വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തുകയുംചെയ്യും.
സ്വീകരണയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നാസർ ഉദ്ഘാടനംചെയ്തു. കെ വാഹിദ് അധ്യക്ഷനായി. കെ പ്രഭാകരൻ, സി ടി പി ഉണ്ണിമൊയ്തീൻ, എം ഐശ്വര്യ, കെ കെ ഗൗരി, പി ടി റിയാസ്, ആസ്യ എന്നിവർ സംസാരിച്ചു. പത്താംക്ലാസ് വിദ്യാർഥിനി പവിത്ര മോഹിനിയാട്ടം അവതരിപ്പിച്ചു.
2016ലും അമേരിക്കൻ അധ്യാപകസംഘം സ്കൂൾ സന്ദർശിച്ചിരുന്നു.