23 August Friday

മഴയിൽ 21 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കാക്കാഴത്തെ രാജേഷിന്റെ കടലാക്രമണ ഭീഷണി നേരിടുന്ന വീട്

 ആലപ്പുഴ

ജില്ലയിൽ തുടരുന്ന മഴയിൽ ഒരുവീട‌് പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. കാറ്റിനെത്തുടർന്ന‌് ആറാട്ടുപുഴ കെഎസ‌്ഇബി സെക‌്ഷൻ ഓഫീസിന്റെ മേൽക്കൂര പറന്നുപോയി. കായംകുളത്ത്‌ റെയിൽവേ ട്രാക്കിൽ മരം വീണ‌് ആലപ്പുഴവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, കടലേറ്റം ശക്തമായി തുടരുകയാണ‌്. ചൊവ്വാഴ‌്ചയുണ്ടായ കടലേറ്റത്തിൽ അമ്പലപ്പുഴയിൽ നാല‌് വീട‌് പൂർണമായും കാർത്തികപ്പള്ളിയിൽ ഒരുവീട‌് ഭാഗികമായും തകർന്നു. ജില്ലയിൽ ചേർത്തലയിലാണ‌് കൂടുതൽ മഴ ലഭിച്ചത‌്. 
 ബുധനാഴ‌്ച രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. ഉച്ചയോടെ ശമനമുണ്ടായി. 
മഴയെത്തുടർന്ന‌് അമ്പലപ്പുഴ താലൂക്കിൽ ഒരുവീട‌്  പൂർണമായും 10 വീടുകൾ ഭാഗീകമായും തകർന്നു. ചേർത്തലയിൽ ഏഴും കുട്ടനാട‌്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ വീടും ഭാഗികമായി തകർന്നു.
കനത്ത മഴ ചേർത്തലയിൽ
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക‌്പ്രകാരം കൂടുതൽ മഴ പെയ‌്തത‌് ചേർത്തലയിൽ–- 48 മി. മീറ്റർ. ആലപ്പുഴ–- 39.2,  കായംകുളം –- 36.4, മങ്കൊമ്പ‌്–- 29, മാവേലിക്കര– 26.6, ഹരിപ്പാട‌്–- 21.4, ചെങ്ങന്നൂർ–- 21 മി. മീറ്റർ എന്നിങ്ങനെയാണ‌് ചൊവ്വാഴ‌്ച രാവിലെ 7.20 മുതൽ  ബുധനാഴ‌്ച രാവിലെ 7.20 വരെ ലഭിച്ച മഴയുടെ കണക്ക‌്. 
നാളെ യെല്ലോ അലർട്ട‌്
ആലപ്പുഴ
ജില്ലയിൽ വ്യാഴാഴ‌്ചമുതൽ ഞായറാഴ‌്ചവരെ കനത്ത മഴയ‌്ക്ക‌് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ‌്ച യെല്ലോ അലർട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.
 

അമ്പലപ്പുഴയിൽ  ഇന്ന‌് കല്ലിടും

ആലപ്പുഴ
ഒറ്റമശേരി, കാട്ടൂർ, അമ്പലപ്പുഴ, ആറാട്ടുപുഴ, ത‌ൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമായി തുടരുന്നു. വീടുകൾക്ക‌് തകർച്ചാഭീഷണിയുണ്ട‌്. ഒറ്റമശേരിയിൽ തകർച്ചാഭീഷണി നേരിടുന്ന വീടുകൾക്ക് സംരക്ഷണം നൽകാനുള്ള കല്ലിടൽ രണ്ട‌് ദിവസത്തിനകം തുടങ്ങും. അമ്പലപ്പുഴയിൽ വ്യാഴാഴ‌്ച കല്ലിടൽ തുടങ്ങും. വീട‌് മാറാൻ താൽപ്പര്യമുള്ളവർക്ക‌് നഷ‌്ടപരിഹാരമായി 10 ലക്ഷം രൂപ നൽകും. മാരാരിക്കുളം തെക്ക‌് പഞ്ചായത്തിലെ 15 വീടുകൾ കടലേറ്റത്തെത്തുടർന്ന‌് തകർച്ചാഭീഷണിയിലാണ‌്. കാട്ടൂർ, കോളേജ‌് ജങ‌്ഷൻ പ്രദേശങ്ങളിലെ വീടുകൾക്കാണ‌് ഭീഷണിയുള്ളത‌്. 
 അമ്പലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച‌് കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. എന്നാൽ വീടുകളുടെ തകർച്ചാഭീഷണി നിലനിൽക്കുകയാണ‌്. ബുധനാഴ‌്ച അമ്പലപ്പുഴ വടക്ക‌് പഞ്ചായത്ത‌് 15–-ാം വാർഡിലെ ഒരു വീട‌് തകർച്ചാഭീഷണിയിലായി. 
പ്രധാന വാർത്തകൾ
 Top