19 June Wednesday

തീയണയ്‌ക്കാൻ ‘പത’യും

സ്വന്തം ലേഖകൻUpdated: Thursday Jun 13, 2019

പുതുതായെത്തിയ ഫോം ടെണ്ടർ

തിരുവനന്തപുരം
രാസപദാർഥങ്ങളോ പെട്രോളിയം ഉൽപ്പന്നങ്ങളോ  പ്ലാസ‌്റ്റിക്കോ കത്തിയാൽ  ഇനി ഭയക്കേണ്ട. അതിവേഗം തീ അണയ‌്ക്കാൻ   ‘ഫോം ടെണ്ടർ’  രാജാജിനഗർ ഫയർ സ‌്റ്റേഷനിൽ സർവസജ്ജം. വെള്ളത്തിന‌് പകരം ഈ വാഹനത്തിൽനിന്ന‌് സിന്തറ്റിക‌്  പതയാകും സ‌്പ്രേ ചെയ്യുക.  ഡിറ്റർജന്റുകൊണ്ട‌്  പതയുണ്ടാക്കി അവ ഉപയോഗിച്ച‌്  തീ അണയ‌്ക്കേണ്ട ഗതികേടിൽനിന്ന‌് ഇതോടെ  ഫയർഫോഴ‌്സിന‌് മോചനമായി. തീ അണയ‌്ക്കാൻ ശേഷിയുള്ള  ഫോം ഈ ടെണ്ടറിൽത്തന്നെയുണ്ടാകും.   ഫയർ ആന്റ‌് റസ‌്ക്യൂ സർവീസസ‌്  പത്തു  ഫോം ടെണ്ടറാണ‌് വാങ്ങിയത‌്. ഇതിൽ ഒന്നാണ‌് രാജാജി നഗർ ഫയർസ‌്റ്റേഷന‌് അനുവദിച്ചത‌്. പുതിയ വാട്ടർ ബ്രൗസറും ഈ സ‌്റ്റേഷന‌് ലഭിച്ചു. 60 ലക്ഷംരൂപയാണ‌്  ഫോം ടെണ്ടറിന്റെ വില.  4500 ലിറ്റർ വെള്ളവും 700 ലിറ്റർ പതയും ഈ വാഹനത്തിലുണ്ടാകും. പ്രത്യേക ടാങ്കിലാണ‌് പത സൂക്ഷിക്കുക. അക്വാസ‌് ഫിലിം ഫോർമിംഗ‌് ഫോം എന്ന കെമിക്കൽ ഉപയോഗിച്ചാണ‌് പതയുണ്ടാക്കുന്നത‌്.  ഇതുവഴി തീ പെട്ടെന്ന‌് അണയ‌്ക്കാം.  ഇവ ഉപയോഗിക്കാനുള്ള പരിശീലനവും ഉദ്യോഗസ്ഥർക്ക‌് ലഭിച്ചിട്ടുണ്ട‌്.  
 
 
 
 
 
 
പ്രധാന വാർത്തകൾ
 Top