17 June Monday

അടിയന്തര നടപടിയുമായി ജില്ലാ ഭരണകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
മലപ്പുറം 
കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ താൽക്കാലിക സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ ജില്ലാ ഭരണകേന്ദ്രവും അടിയന്തര നടപടി സ്വീകരിക്കും. അരിയല്ലൂരിലും  താനൂരിലെ എടക്കടപ്പുറത്തും ഏതാനും മീറ്ററുകളോളം സ്ഥലത്ത്  കടൽഭിത്തിയില്ല. ഇത്തരം പ്രദേശങ്ങളിലാണ്  താൽക്കാലിക സംരക്ഷണ ഭിത്തികൾ നിർമിക്കുക. പാരിസ്ഥിതിക കാരണങ്ങൾകൊണ്ടാണ്  അരിയല്ലൂരിൽ കടൽഭിത്തി സ്ഥാപിക്കാൻ കഴിയാതിരുന്നതെന്ന്   ജില്ലാ  ഉദ്യോഗസ്ഥരുടെ യോഗത്തിൽ കലക്ടർ പറഞ്ഞു. 
കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ  മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണ്.  
നിലവിൽ സുരക്ഷിതമല്ലാത്ത വീടുകളിലുള്ളവരിൽ ചിലർ  ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാസൗകര്യങ്ങളും ഉറപ്പാക്കാൻ  തഹസിൽദാർമാർക്ക് നിർദേശം നൽകി. കടലാക്രമണമുള്ള പ്രദേശങ്ങളിൽ ശുദ്ധജല വിതരണം ഉറപ്പുവരുത്തുമെന്ന്  വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.  ശുദ്ധജലവും മലിനജലവുമായി കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷന് വിധേയമാക്കുമെന്ന്   ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.  പ്രതിരോധ മരുന്നുകൾ വിതരണംചെയ്യും. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന്  കലക്ടർ  നിർദേശിച്ചു.  
പ്രധാന വാർത്തകൾ
 Top