17 September Tuesday

ചെറുവത്തൂരിലെ അഞ്ച് കുളങ്ങൾക്ക് പുനർജനി മാലിന്യം നീങ്ങി; തെളിനീർ നിറഞ്ഞു

സ്വന്തം ലേഖകൻUpdated: Monday May 13, 2019

ചെറുവത്തൂർ പഞ്ചായത്തിലെ കുളം ശുചീകരിക്കുന്നു.

ചെറുവത്തൂർ
കുളങ്ങൾ ശുചീകരിച്ച‌് സംരക്ഷിച്ച‌് ജലസ‌്രോതസുകളാക്കുന്ന മാതൃകാപ്രവർത്തനമാണ‌് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ നടന്നത‌്. മഴക്കാലപൂർവ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിലെ അഞ്ച് കുളങ്ങൾക്ക് പുനർജനി. കാരിപ്പള്ളി കണ്ടം കുളം, അരീന്ദ്രൻ കുണ്ടുകുളം , തെക്കേ വീടിന് താഴെയുള്ള കുളം, കൊട്ടുമ്പുറം കുളം, അമ്മിഞ്ഞിക്കോട് കുളം എന്നിവയാണ‌്   ശുചീകരിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ‌്  മാധവൻ  മണിയറയുടെയും ജനപ്രതിനിധികളുടെയും നേത്യത്വത്തിൽ കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമസേനാംഗങ്ങളുമാണ‌് പങ്കാളികളായത‌്. 
തെങ്ങോലകളും ഇലകളും വീണ് മലിനമായിരുന്നു ഇവ. പണിപ്പെട്ടാണ് വൃത്തിയാക്കിയത്. വൃത്തിയാക്കിയശേഷം ചെളിയും നീക്കം ചെയ്തു. ചുറ്റുമുള്ള കാട് വെട്ടി തെളിച്ച് കുളത്തിലേക്ക് വഴി ഒരുക്കി. വരൾച്ച രൂക്ഷമായതിനാൽ  മിക്ക ഇടങ്ങളിലും ജലക്ഷാമം രൂക്ഷമാണ‌്. കുളങ്ങൾ ശുചീകരിച്ചതോടെ പൊതുജനങ്ങൾക്ക‌്   കുളിക്കാനും അലക്കാനും കൃഷിക്കും ഉപയോഗിക്കാം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top