27 June Thursday

ജില്ലതോറും സ‌്പോർട‌്സ‌് സ‌്കൂൾ സ്ഥാപിക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

കൊയാമ്പുറം സംഗം ആർട‌്സ‌് ആൻഡ‌് സ്പോർട്സ് ക്ലബ്‌ കെട്ടിടവും വാർഷികാഘോഷവും മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനംചെയ്യുന്നു

നീലേശ്വരം

കായിക പരിശീലനത്തിനായി എല്ലാ ജില്ലകളിലും സ‌്പോർട‌്സ‌് സ‌്കൂളുകൾ സ്ഥാപിക്കുമെന്ന‌് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കൊയാമ്പുറം സംഗം ആർട‌്സ‌് ആൻഡ‌്    സ്പോർട്സ് ക്ലബിന്റെ 43ാം വാർഷികാഘോഷവും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെൺകുട്ടികൾ ഉൾപ്പടെയുള്ള  കായിക താരങ്ങൾ വളർന്നുവരണം. അതിന‌് പ്രോത്സാനം നൽകുകയാണ‌് ലക്ഷ്യം.  ഓരോ ഉപ ജില്ലകളിലും യോഗ പരിശീലന കേന്ദ്രം ആരംഭിക്കും.  44 ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനം നടക്കുന്നുണ്ട‌്. കാസർകോട് മുതൽ തിരുവനന്തപുരം വരെ തീരപ്രദേശങ്ങളിൽ ബീച്ച് ഗെയിംസ് സംഘടിപ്പിക്കും. കബഡിയുടെ നാടായ കൊയാമ്പുറത്ത് കബഡിയുടെ ഉന്നമനത്തിന‌് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ ബാലകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ ബ്രോഷർ പ്രകാശനം ചെയ്തു. ടി വി കൃഷ്ണൻ ഏറ്റുവാങ്ങി. ക്ലബ് കെട്ടിടം ഡിസൈൻ ചെയ്ത കെ എം ബിനീഷിന‌് നഗരസഭ വൈസ് ചെയർപേഴ്സൺ വി ഗൗരി ഉപഹാരം നൽകി. 
ബാലവേദി ലൈബ്രറി നഗരസഭ കൗൺസിലർ എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി ഉന്നത വിജയികളെ അനുമോദിച്ചു. സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. കെ വി ഗീത, പി കെ രതീഷ്, പി പത്മനാഭൻ, ഏറുംപുറം മുഹമ്മദ്, ടി കെ സുജിത്ത്, ഗംഗാധരൻ, സദാശിവൻ, സമീർ, ടി വി സുരേഷ് എന്നിവർ സംസാരിച്ചു.  കെ എം രാജൻ സ്വാഗതവും കെ എം അനിൽകുമാർ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച രാവിലെ പത്ത‌് മുതൽ വിവിധ കലാകായിക പരിപാടി നടക്കും. വൈകിട്ട് ഏഴിന് കലാസന്ധ്യ.
പ്രധാന വാർത്തകൾ
 Top