20 May Monday

സൂര്യകാന്തി ജനപ്രിയമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
വെള്ളറട
പാറശാല മണ്ഡലത്തിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയായ സൂര്യകാന്തി ജനപ്രിയമാവുന്നു. കഴിഞ്ഞ മൂന്നു വർഷമായി മണ്ഡലത്തിലെ എൺപതോളം വിദ്യാലയങ്ങളിൽ സൂര്യകാന്തി വിജയകരമായി നടത്തിവരികയാണ്. അത്യാധുനിക രീതിയിലുള്ള പഠനസൗകര്യങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു. ലോകോത്തര രീതിയിൽ ക്ലാസ് മുറികൾ തയ്യാറാക്കിക്കഴിഞ്ഞു. എൽസിഡി പ്രോജക്ടറിന്റെ സഹായത്തോടെ പഠനം തുടരുകയാണിപ്പോൾ. എല്ലാ വിദ്യാഥികൾക്കും ഒരേസമയം കംപ്യൂട്ടർ വഴി പഠിക്കാനുള്ള സംവിധാനമാണ് അടുത്ത അധ്യയന വർഷത്തിൽ തയ്യാറാക്കുന്നത്. പഠനസംവിധാനം മാത്രമല്ല പഠനവും മികവുറ്റതാക്കാൻ എല്ലാ പ്രഥമാധ്യാപകരെയും ഉൾക്കൊള്ളിച്ച്  അക്കാദമിക് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. മികച്ച പഠനനിലവാരമുള്ള വിദ്യാലങ്ങൾക്കും പാഠ്യേതര പ്രവർത്തനത്തിൽ മികവേറിയ വിദ്യാലയങ്ങൾക്കും പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള അത്യാധുനിക രീതിയിലുള്ള കെട്ടിടങ്ങൾ  പണിതുവരികയാണിപ്പോൾ. എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും ഹൈടെക് മന്ദിരങ്ങളും നിർമിച്ചു വരികയാണ്. നാലുകോടിയോളം ചെലവഴിച്ച് ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് സ്റ്റേഡിയം നിർമിക്കാൻ ബജറ്റ് ചെയ്തുകഴിഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top