24 July Wednesday

ഇന്ത്യ നിലനിൽക്കണമെങ്കിൽ മോഡിയെ പുറത്താക്കണം: കെ ഇ ഇസ‌്മയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
ചെങ്ങന്നൂർ
ഇന്ത്യൻ ഭരണഘടന നില നിൽക്കണമെങ്കിൽ നരേന്ദ്രമോഡിയെ അധികാരത്തിൽ നിന്നും പുറത്താക്കണമെന്ന് സിപിഐ ദേശീയ എക‌്സിക്യൂട്ടീവ് അംഗം കെ ഇ ഇസ‌്മയിൽ. മാവേലിക്കര ലോക‌്സഭാ മണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി കൊല്ലകടവിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ‌്ഠിത രാഷ‌്ട്രത്തിനായി നിലകൊള്ളുന്ന ബിജെപി എതിർക്കുന്നവരെയെല്ലാം വകവരുത്തുകയാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മോഡി നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും നടപ്പിൽ വരുത്തിയോ എന്ന് ആർഎസ്എസ്, ബിജെപി നേത‌ൃത്വം വ്യക്തമാക്കണമെന്നും അദേഹം പറഞ്ഞു. 
ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. ഉമ്മൻ ആലുംമ്മൂട്ടിൽ  അധ്യക്ഷനായി. പി പ്രസാദ്, ടി ജെ ആഞ്ചലോസ്, കെ എസ് രവി, എൻ ഹരിദാസ്, ബി ഉണ്ണിക‌ൃഷ‌്ണ പിള്ള, ഗ്രേസി സൈമൺ, ഷാളിനി രാജൻ, ടി എ ഷാജി, ബഹദൂർ ഖാൻ, സി എച്ച് അസീസ് എന്നിവർ സംസാരിച്ചു. കെ എം സലിം സ്വാഗതവും എൻ ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top