22 July Monday

എല്ലാ ജനവിരുദ്ധതയുടെയും കേന്ദ്രമാണ് ബിജെപി : കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

മാവേലിക്കര
എല്ലാ ജനവിരുദ്ധതയുടെയും കേന്ദ്രമാണ് ബിജെപിയെന്ന് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി. കറ്റാനത്ത‌് എ എം ആരിഫ‌ിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണങ്ങളുടെ ഭാഗമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
കേരളത്തോട് കേന്ദ്ര ബിജെപി സർക്കാർ കാട്ടിയ മനുഷ്യത്വമില്ലായ‌്മയും ധാർഷ‌്ട്യവും ജനം മറക്കില്ല. കോൺഗ്രസിനും ബിജെപിക്കും ജനവിരുദ്ധതയിലും വർഗീയതയിലും ഒരേ ശബ‌്ദമാണ്.  ബിജെപിക്ക് ബദലാവാൻ കോൺഗ്രസിനാവില്ലെന്നും അദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top