23 May Thursday

എസ്എഫ്ഐ നേതാവിനെ പൊലീസുകാരൻ മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

മാവേലിക്കര
എസ്എഫ്ഐ നേതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി മർദിച്ചതായി പരാതി. തിങ്കളാഴ‌്ച ഭരണിക്കാവ് ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിനിടെ രാത്രി 8.30നാണ് സംഭവം. അച്ഛനും അമ്മയ‌്ക്കും സഹോദരനുമൊപ്പം ഉത്സവം കാണാനെത്തിയ എസ്എഫ്ഐ ഭരണിക്കാവ് മേഖലാ പ്രസിഡന്റ് അഖിലിനാണ് മർദനമേറ്റത്. 
കുറത്തികാട് പൊലീസ് സ‌്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ അഖിലിനെ അകാരണമായി ചോദ്യംചെയ‌്തു. ഇവരിൽ വിനോദ് എന്ന ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്ന് അഖിൽ പറഞ്ഞു. 
മാതാപിതാക്കളുടെ മുന്നിൽവച്ചാണ‌് അപമാനിക്കുകയും മുഖത്തുൾപ്പെടെ മർദിക്കുകയും ചെയ‌്തത‌്. അഖിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.  സംഭവത്തിൽ എസ്എഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top