17 July Wednesday
പീഡനം

സീരിയൽ നടിയുടെ പരാതിയിൽ പൊലീസ‌് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
 
കായംകുളം 
 സീരിയിൽ നടിയെ പീഡിപ്പിച്ചെന്നും മൊബൈലിൽ പകർത്തിയ ദ‌ൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും ആരോപിച്ച് നടി കായംകുളം പൊലീസിൽ പരാതി നൽകി. പരാതിലഭിച്ചതിനെതുടർന്ന‌്  പൊലീസ്  അന്വേഷണം ആരംഭിച്ചു. 
ഫോൺ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ സിയ എന്ന യുവാവ്  തോട്ടപ്പള്ളിയിലുള്ള ഹോട്ടൽ മുറിയിലും ചേരാവള്ളിയിലെ തന്റെ വീട്ടിലുംവച്ച‌് ബലാത്സംഗം ചെയ‌്തുവെന്നാണ‌് പരാതി.  സംഭവത്തിലുൾപ്പെട്ട യുവാവ് വിദേശത്താണെന്നും വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top