Deshabhimani

കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 12:51 AM | 0 min read

വെള്ളറട
കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ആർ അമ്പിളി, വി എസ് ബിനു, വി താണുപിള്ള, ജി കുമാർ, എസ് എസ് റോജി, മേരി മിനി ഫ്ളോറ, ഡി കെ ശശി, തത്തലം രാജു, ആനാവൂർ മണികണ്ഠൻ, ഡോ. വിനോജ് തുടങ്ങിയവർ സംസാരിച്ചു.
  എൻഎച്ച്എം ആരോഗ്യകേരളം പദ്ധതിയുടെ 2021–--22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 2.78 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1.66 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയവും 1.12 കോടി രൂപ സംസ്ഥാന ആരോഗ്യ വകുപ്പുമാണ് നൽകിയത്. ആധുനിക സംവിധാനത്തോടെ ലാബ്, ഫാര്‍മസി, ഒപി സൗകര്യങ്ങള്‍, പ്രീ ചെക്കപ്പ് ഏരിയ, ടോക്കണ്‍ സിസ്റ്റം, വിശ്രമസ്ഥലം, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോധവൽക്കരണ സന്ദേശങ്ങളും വാര്‍ത്തകളും അറിയിക്കുന്നതിനുള്ള വിനിമയ മാര്‍ഗവും സജ്ജമാക്കിയിട്ടുണ്ട്.


deshabhimani section

Related News

0 comments
Sort by

Home