08 December Sunday
19ന്‌ നിരാഹാര സമരം

നീലഗിരിയിൽ നിർമാണ വിലക്കിനെതിരെ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ഗൂഡല്ലൂര്‍

നീലഗിരി ജില്ലയില്‍ 283 ഗ്രാമങ്ങളില്‍ വീട്‌  നിര്‍മാണത്തിനും വീടുകളുടെ അറ്റകുറ്റപണി  നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ സര്‍വകക്ഷി  നേതൃത്വത്തിൽ    19ന് ഊട്ടി എടിസി മൈതാനിയില്‍ നിരാഹാര സമരം നടത്തും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് സമരം. 283 ഗ്രാമങ്ങളിലെ വീട് നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവ് പിന്‍വലിക്കുക, മസിനഗുഡിയില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഗതാഗത നിരോധനം പിന്‍വലിക്കുക, ഓവാലി പഞ്ചായത്തിലെ 73 വീടുകള്‍ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കുക, ഊട്ടിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം തടയുക, മസിനഗുഡിയില്‍ ആദിവാസി വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, കല്ലട്ടി റോഡ് പൂര്‍ണമായി ഗതാഗതത്തിന് തുറന്ന് കൊടുക്കുക, വർദ്ധിപ്പിച്ച കെട്ടിട നികുതി  പിന്‍വലിക്കുക, ടൂറിസം മേഖല സംരക്ഷിക്കുക, കൈവശ ഭൂമിക്ക് പട്ടയവും, വീടുകള്‍ക്ക് വൈദ്യുതിയും നല്‍കുക, വീട്ട് നമ്പര്‍ നല്‍കാത്ത വീടുകള്‍ക്ക് നമ്പര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി   26ന് നീലഗിരി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.    

പ്രധാന വാർത്തകൾ
 Top