Deshabhimani

വിദ്യാരംഭവുമായി നാളെ വിജയദശമി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 01:08 AM | 0 min read

തിരുവനന്തപുരം
വിജയദശമി ദിനമായ ഞായറാഴ്‌ച ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും  വിദ്യാരംഭച്ചടങ്ങുകളിൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കും.
പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിൽ ഞായർ രാവിലെ 5.30ന് സരസ്വതി മണ്ഡപത്തിലും ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിലുമായി വിദ്യാരംഭം നടക്കും. 
ആറ്റുകാൽ ഭഗവതി ക്ഷേത്രം, കാര്യവട്ടം ശ്രീവിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രം, കഴക്കൂട്ടം ആറ്റിപ്ര ശ്രീ ശിവാനന്ദ ക്ഷേത്രം, മുക്കോലയ്ക്കൽ ശ്രീവരാഹം ഭഗവതീ ക്ഷേത്രം, പേട്ട കല്ലുംമൂട് ശ്രീ വാരാഹിപഞ്ചമി ക്ഷേത്രം, വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം, കിഴക്കേപ്പട്ടം- മരപ്പാലം ദേവീക്ഷേത്രം, കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും  ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി, തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്‌, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, രാജ്‌ഭവൻ, ജവഹർ ബാലഭവൻ, തൈക്കാട് ഗാന്ധിഭവൻ അടക്കമുള്ള കേന്ദ്രങ്ങളിലും ഞായറാഴ്ച വിദ്യാരംഭ ചടങ്ങുകൾ നടക്കും.


deshabhimani section

Related News

0 comments
Sort by

Home