13 October Sunday

ഔഷധങ്ങൾക്ക്‌ ജിഎസ്‌ടി 
ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കെഎംഎസ്ആര്‍എ ജില്ലാ സമ്മേളനം എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഔഷധങ്ങൾക്ക്‌ മേൽചുമത്തുന്ന ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ്‌ റപ്രസെന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്ആർഎ) 51 –--ാം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  എച്ച് സലാം എംഎൽഎ സമ്മേളനം ഉദ്ഘാടനംചെയ്തു.  മീന വി നഗറിൽ (എൻ ജി ഒ യൂണിയൻ ഹാൾ) ചേർന്ന സമ്മേളനത്തിൽ കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ്‌ സി വിജയ് അധ്യക്ഷനായി. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കെഎംഎസ്ആർഎ സംസ്ഥാന സെക്രട്ടറിമാരായ എ വി പ്രദീപ് കുമാർ, അനിരൂപ് രാജ, സുനിത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ബി ഫിറോസ്, രാജുമോൻ, എസ് ദിനിമോൻ, അനൂപ് ചെറിയാൻ, മനുദാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സജു സ്വാഗതം പറഞ്ഞു.
   ഭാരവാഹികൾ: എസ് ദിനിമോൻ (പ്രസിഡന്റ്‌), മനുദാസ്, സി ബി ധന്യ (വൈസ് പ്രസിഡന്റുമാർ), സി വിജയ് (സെക്രട്ടറി), ടി ബി ഫിറോസ്, രാജു മോൻ (ജോയിന്റ്‌ സെക്രട്ടറിമാർ) അനൂപ് ചെറിയാൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top