09 October Wednesday

കാസര്‍കോട്‌ സമ്പൂര്‍ണ ജന്‍സുരക്ഷ 
ഇന്‍ഷുറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കാസർകോട്‌
 പിഎം ജൻസുരക്ഷാ പദ്ധതികൾ (പിഎംജെജെബി പിഎംഎസ്ബിവൈ) നടപ്പിലാക്കി സമ്പൂർണ ജൻസുരക്ഷ ഇൻഷുറൻസ് പദ്ധതി കൈവരിച്ച ജില്ലയായി രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർകോടിനെ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് ലൈഫ്, അപകട ഇൻഷുറൻസ് നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന  പദ്ധതിയിൽ ജില്ല സമ്പൂർണത കൈവരിച്ചതിന്റെ പ്രഖ്യാപനമാണ്  നടത്തിയത്.
ചടങ്ങിൽ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി.   കാനറാ ബാങ്ക് എജിഎം അൻശുമാൻ ദേ സ്വാഗതവും കാനറാ ബാങ്ക് കാസർകോട് റീജിയണൽ ഓഫീസ് ഡിഎം എൻ വി ബിമൽ നന്ദിയും പറഞ്ഞു.  നേട്ടം കൈവരിക്കുന്നതിനായി പ്രവർത്തിച്ച കുടുംബശ്രീ ജില്ലാ മിഷൻ, വിവിധ തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഉപഹാരം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വിതരണം ചെയ്തു.
 ജില്ലയിൽ ആകെ 1074192 വോട്ടർമാരാണ് ജില്ലയിൽ ആകെയുള്ളത്. ഇതിൽ ജൂലൈ  വരെ പിഎം ജെജെബിവൈയിൽ  107527, പിഎംഎസ്ബിവൈ 460574, ആകെ 568101 പേർ അംഗങ്ങളായി. സംസ്ഥാന തലത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ജില്ലയാണ് കാസർകോട്.
  പിഎം ജൻസുരക്ഷാ പദ്ധതികൾ (പിഎംജെജെബി പിഎംഎസ്ബിവൈ) നടപ്പിലാക്കി സമ്പൂർണ ജൻസുരക്ഷ ഇൻഷുറൻസ് പദ്ധതി കൈവരിച്ച ജില്ലയായി രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർകോടിനെ പ്രഖ്യാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top