കുണ്ടറ
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി വിദ്യാർഥി അടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കിഴക്കേകല്ലട ചിറ്റുമലയിൽ ബുധൻ വൈകിട്ട് അഞ്ചിനാണ് അപകടം. മാവേലിക്കര ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ഇന്നോവ കാറാണ് അപകടം വരുത്തിവച്ചത്. ഡോക്ടറുടെ സ്റ്റിക്കർ പതിച്ച ഇന്നോവ കാർ അമിതവേഗത്തിൽ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്റ്റാൻഡിലെ അഞ്ച് ഓട്ടോറിക്ഷയും മാരുതി വാനും തകർന്നു. ബസ് കാത്തുനിന്ന സിവികെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പഴയാറ്റുമുറി സോനാഭവനിൽ സോനാ സന്തോഷ്, ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുനിൽ, വിപിൻ, ജോസ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആയിരുന്നെന്ന് അപകടസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇയാളെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..