ആലപ്പുഴ
ജില്ലയിൽ പ്രളയദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായ 10,000 രൂപ വിതരണം പുരോഗമിക്കുന്നു. ഇതുവരെ 1,03,156 പേർക്ക് തുക നൽകി. ഇതുവരെ 1,54,819 പേർക്ക് കിറ്റുകളും വിതരണം ചെയ്തു. ഇതോടെ കിറ്റ് വിതരണം പൂർത്തിയായതായി കൺട്രോൾ റൂം അറിയിച്ചു.