20 September Sunday

തെരഞ്ഞെടുപ്പ്‌ കമീഷന്റെ മാസ്‌ക് വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തെരഞ്ഞെടുപ്പ് കമീഷന്റെ മാസ്‌കുകളുടെ വിതരണോദ്‌ഘാടനം കലക്ടർ അദീല അബ്ദുള്ള നിർവഹിക്കുന്നു

കൽപ്പറ്റ
സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന്റെ  മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത  മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ  കലക്ടർ അദീല അബ്ദുളള  നിർവഹിച്ചു.തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ട്രൈബൽ വിഭാഗക്കാർക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ്   ഇലക്ഷൻ വിഭാഗം തയ്യാറാക്കിയത്. ചടങ്ങിൽ എഡിഎം ഇൻ ചാർജ് ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടർമാരായ ജയപ്രകാശ്, കെ അജീഷ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top