26 September Saturday

തോട്ടപ്പള്ളിപൊഴി മുറിച്ചത്‌ തുണയായി പ്രളയഭീതി ഒഴുകിയകന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
അമ്പലപ്പുഴ
തോട്ടപ്പള്ളി പൊഴിമുഖത്ത്‌ നിന്ന് വർധിച്ച അളവിൽ ജലം കടലിലേക്ക്‌ ഒഴുകിയതോടെ  വെള്ളപ്പൊക്ക ആശങ്കയ്‌ക്ക് അയവുവന്നു. 
കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിലേയും ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലേയും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് ഒഴിയുന്നത്‌.  
  ജൂലൈ 31 നാണ് തോട്ടപ്പള്ളിയിലെ പൊഴിമുഖം മുറിച്ച് കടലിലേക്ക് ജലം ഒഴുക്കിത്തുടങ്ങിയത്.
 393 മീറ്റർ വീതിയിൽ പൊഴിമുഖത്തു നിന്ന് ജലമൊഴുക്കാൻ സജ്ജമാക്കിയെങ്കിലും ആദ്യദിനം 120 മീറ്ററിൽ മാത്രമാണ് പൊഴിയുടെ വായ്‌മുഖം പൊട്ടിച്ചത്. 
തോട്ടപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളിൽ വെള്ളക്കെട്ടുണ്ടായി എന്ന നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് 300 മീറ്റർ വീതിയിൽ മുറിച്ചതോടെ കർഷകർക്കുൾപ്പടെ സഹായകമായി.  
 മുൻ വർഷങ്ങളിൽ 30 മീറ്റർ വീതിയിൽ ഒഴുകിക്കൊണ്ടിരുന്ന ജലമാണ് ആദ്യ ദിവസം 120 മീറ്ററിലും പിന്നീട് ഇപ്പോൾ 350 മീറ്ററിലധികമായും കടലിലേക്ക് ദിനംപ്രതി ഒഴുകി മാറുന്നത്.
 കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് 2018 ലെ മഹാപ്രളയ ഘട്ടത്തിൽ സെക്കന്റിൽ 630 മീറ്റർ ക്യൂബ് ജലമാണ് തോട്ടപ്പള്ളി പൊഴി മുഖത്തു കൂടി കടലിലേക്ക് ഒഴുകി മാറിയതെങ്കിൽ, ഇത്തവണത്തെ ജലനിരപ്പിൽ എട്ട് അടിയുടെ കുറവുണ്ടായിട്ടും ഇതേ 630 - മീറ്റർ ക്യൂബ് ജലമാണ്  കടലിലേക്ക് പുറന്തള്ളുന്നത്. 
 പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലൂടെ എത്തുന്ന ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ മുഖ്യ കാരണം. 
ഇവയിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലമാണ് തോട്ടപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. 
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജലനിരപ്പ് താഴുന്നത് കുട്ടനാടിന്റെ ചരിത്രത്തിൽ ആദ്യമാണന്ന് നാട്ടുകാർ പാഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top