24 September Thursday

ബത്തേരി നഗരത്തിൽ നിയന്ത്രണങ്ങളിൽ അയവ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
ബത്തേരി
കോവിഡ‌് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബത്തേരി നഗരസഭയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരസഭ അധികൃതർ, പൊലീസ‌്, ആരോഗ്യ വകുപ്പ‌്, വ്യാപാരി സംഘടനകൾ, രാഷ‌്ട്രീയ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിന്റെ തീരുമാന പ്രകാരമാണ‌് ഓണക്കാലം കണക്കിലെടുത്ത‌് നഗരസഭ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചത‌്. മഴ കനക്കുന്നതോടെ കോവിഡ‌് വ്യാപനം കൂടുമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ‌് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിന‌് പുറമെ നഗരസഭയും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത‌്. വാഹന ഗതാഗതത്തിനും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സമയത്തിലും ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഓണക്കാലം കണക്കിലെടുത്ത‌് നിയന്ത്രണങ്ങളിൽ ഇളവ‌് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ‌് ചൊവ്വാഴ‌്ച ചേർന്ന സംയുക്ത യോഗ തീരുമാന പ്രകാരം  ഒരു മാസത്തേക്ക‌് ഉണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചത‌്. പുതിയ തീരുമാന പ്രകാരം തട്ടുകടകൾ, ഉന്തുവണ്ടി, വഴിയോര കച്ചവടം ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക‌് രാവിലെ ഏഴ‌് മുതൽ വൈകീട്ട‌് അഞ്ച‌് വരെ പ്രവർത്തിക്കാം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top