16 January Saturday

മഴക്കെടുതി; കെഎസ്ഇബിക്ക് 3.72 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കണ്ണൂർ
ജില്ലയിൽ കാലവർഷം ശക്തിപ്പെട്ടതോടെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടായത് ഭീമമായ നാശനഷ്ടം.  ജൂൺ  മുതൽ ഇതുവരെ 3.72 കോടി രൂപയുടെ നാശനഷ്ടമാണ്  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആഗസ്ത് നാലു മുതൽ ഒമ്പതു വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുംമാത്രം മൂന്നു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. 215 കിലോമീറ്റർ നീളത്തിൽ എൽടി ലൈനും 11 കിലോമീറ്റർ നീളത്തിൽ എച്ച്ടി ലൈനും തകർന്നാണ് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായത്. 1735 ഹൈടെൻഷൻ പോസ്റ്റുകളും 236 ഹൈടെൻഷൻ പോസ്റ്റുകളും തകർന്ന് രണ്ടു കോടി രൂപയിലേറെ നഷ്ടമുണ്ടായി. മൂന്നു ലക്ഷം രൂപ വിലവരുന്ന 19 ട്രാൻസ്‌ഫോമറുകൾക്കാണ് കേട്പാട് സംഭവിച്ചത്.
ശക്തമായ കാറ്റിൽ രണ്ടായിരത്തിലധികം സ്ഥലങ്ങളിൽ മരം കടപുഴകി ലൈനിൽ വീണു. കാടാച്ചിറ, കൊളച്ചേരി, ചക്കരക്കൽ, തയ്യിൽ മേഖലകളിലാണ്  കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കാറ്റിലും മഴയിലും ജില്ലയിലെ വൈദ്യുതി മേഖലയ്ക്കുണ്ടായ തകരാറുകൾ 90 ശതമാനത്തിലേറെ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും ബാക്കിയുള്ളവ പരിഹരിക്കുന്നതിന്‌ തീവ്രശ്രമങ്ങൾ നടന്നുവരികയാണെന്നും കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top