25 September Friday

അതിജീവനം കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കാഞ്ഞങ്ങാട്
 കോവിഡ്  പശ്ചാത്തലത്തിൽ വിറങ്ങലിച്ച ഗ്രാമീണ മേഖലയെ കരകയറ്റാൻ പുതുവഴികൾതേടി കുടുംബശ്രീ.25 മുതൽ കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലെത്തും. ആവശ്യക്കാർക്ക്‌  തനിമയും ഗുണനിലവാരവുമുള്ള സാധനങ്ങൾ ഇതുവഴി ലഭ്യമാക്കും.  വിപണി വിലയേക്കാൾ 20 ശതമാനം കുറവായിരിക്കും. കുടുംബശ്രീയുടെ ലോഗോ പതിച്ച തുണിസഞ്ചിയിലാണ്  നൽകുക. തുണിസഞ്ചി നിർമാണവും മറ്റൊരു സംരംഭമാവും.  400 രൂപയുടെ  500 കിറ്റുകൾ ഒരു സിഡിഎസ് വില്പന നടത്തും. സംരംഭകർക്ക്‌ ഉണർവ് നൽകുന്നതിനും അവരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമായി അയൽക്കൂട്ടങ്ങൾ വഴിയാണ്‌ പദ്ധതി ആവിഷ്കരിക്കുന്നത്‌.     
ലോക്‌ ഡൗണിലൂടെ വന്ന നഷ്ടത്തിൽ  നിലച്ചുപോയ സംരംഭ ഗ്രൂപ്പുകളെ പുനർജീവിപ്പിക്കുകയും  കുടുംബശ്രീ അംഗങ്ങൾക്ക്‌ വരുമാനം ഉറപ്പാക്കുകയുമാണ്‌  പദ്ധതിയിലൂടെ. 
കമ്മീഷൻ ഇനത്തിൽ സിഡിഎസ്സിന് ലഭിക്കുന്ന തുക ചെലവഴിക്കുന്നതിനും കൃത്യമായ മാനദണ്ഡമുണ്ട്. ഉൽപന്നങ്ങൾ വിൽക്കുന്നവർക്കുള്ള ഓണറേറിയം - ഒരു വാർഡിൽ ഒരാൾ എന്ന ക്രമത്തിലായിരിക്കും. 
ഒരിടത്ത് ലഭ്യമല്ലാത്ത ഉൽപന്നം മറ്റു സിഡിഎസ്സുകളിൽനിന്ന് എത്തിക്കും. സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top