22 September Tuesday

പാചകവാതക–- പെട്രോൾ പമ്പ്‌ തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

പാചകവാതക‐ പെട്രോൾ പമ്പ് ജീവനക്കാരുടെ പ്രതിഷേധ സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌ 

ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രതിഷേധദിനം ആചരിച്ചു. പാചകവാതക വിതരണ തൊഴിലാളികളുടെ മിനിമം വേതനംപ്രഖ്യാപിക്കുക, പെട്രോൾ പമ്പ് തൊഴിലാളികളുടെ മിനിമം വേതനം നടപ്പാക്കുക,  ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. 
കാസർകോട്‌  മാരുതി ഗ്യാസ് ഏജൻസിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ  ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജൻസിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി ബോസ് മാത്യുവും ചെറുവത്തൂർ ബിപിസിഎൽ പമ്പിൽ ജില്ലാ ട്രഷറർ കെ പി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. 
കാസർകോട്‌ ഭാരത് ഗ്യാസിൽ കരുണാകരൻ, ഷിറിയ ഇംപീരിയൽ ഫ്യുവൽസിൽ സച്ചിൻ, ചെറുവത്തൂർ ഫൈൻ ഫ്ലെയിം ഗ്യാസ് ഏജൻസിയിൽ സുകേഷ്, പിലിക്കോട് എച്ച്പി പമ്പിൽ പ്രസാദ്,നീലേശ്വരം എൻജിഎം ഫ്യുവൽസിൽ ജിതേഷ്, കാഞ്ഞങ്ങാട് യുണൈറ്റഡ് ഗ്യാസ് ഏജൻസിയിൽ കെ വി രാജീവൻ, പെർവാഡ് പമ്പിൽ അക്ഷിത്, ഐങ്ങോത്ത് ഫസ്റ്റ് ചോയ്സ് പമ്പിൽ സന്ദീപ്, നീലേശ്വരം ഗ്യാസ് ഏജൻസിയിൽ വിപിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top