26 September Saturday

ജാഗ്രതവിടാതെ ബളാൽ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
വെള്ളരിക്കുണ്ട്           
കോവിഡ് വ്യാപനം തടയുന്നതിന്‌ ബളാൽ പഞ്ചായത്തിൽ നിയന്ത്രണങ്ങളും ജാഗ്രതയുമായി  അധികൃതർ. ആന്റിജൻ ടെസ്റ്റ് നടത്താനും, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ  മൈക്ക് പ്രചരണം നടത്താനും പഞ്ചായത്ത് ജാഗ്രത സമിതി തീരുമാനിച്ചു.വ്യാപാര സ്ഥാപനങ്ങൾ അണുനശീകരിക്കാനും  ജനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും. അവശ്യ വ്യാപാര സ്ഥാപനങ്ങൾ രാവിലെ10 മുതൽ വൈകീട്ട്‌ അഞ്ചു ‌വരെയും ഹോട്ടൽ രാവിലെ എട്ട് മുതൽ വൈകിട്ട്‌ ഏഴ്  വരെയും അധികൃതരുടെ നിർദ്ദേശാനുസരണം  പ്രവർത്തിക്കുക. 
ഓട്ടോ, ടാക്സി തൊഴിലാളികൾ കൂട്ടം കൂടി നിൽക്കരുത്‌, തെറ്റിദ്ധരിപ്പിക്കുന്ന  സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്‌. പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സാബു ഇടശ്ശേരി , കെ മാധവൻ നായർ , വെള്ളരിക്കുണ്ട് എസ് ഐ ലീല, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി ഫിലിപ്പ്, വില്ലേജ് ഓഫീസർ ഷിബു , വ്യാപാരി പ്രതിനിധി ജിമ്മി ഇടപ്പാടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top