19 September Thursday
മഴക്കെടുതി അവലോകനം

പാടശേഖരങ്ങൾ തരിശിട്ടാൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

മഴക്കെടുതി അവലോകനത്തിനായി കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷിയോ​ഗത്തിൽനിന്ന്‌

 
ആലപ്പുഴ
തരിശിട്ട പാടശേഖരങ്ങളുടെ ഭാരവാഹികൾക്ക്‌ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ കലക്‌ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. കുട്ടനാട്ടിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലെയും 13 പഞ്ചായത്തുകളിലെയും ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാടം തരിശിടുന്നത് ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും.  ശക്തമായ പുറംബണ്ട് ഇല്ലാത്ത എല്ലാ പാടശേഖരങ്ങൾക്കും കരിങ്കൽ കെട്ടുന്നതിനുള്ള എസ്‌റ്റിമേറ്റ് എടുക്കാൻ ഉന്നത ജില്ലാതല യോഗം ചേരും-. 
കേന്ദ്രസർക്കാർ പിൻവലിച്ച സാഹചര്യത്തിൽ കുട്ടനാട് പാക്കേജ് പുനരാംരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.  കൈനകരിയിലെ മടവീഴ്‌ചയുണ്ടായ പാടങ്ങളിൽ വീണ്ടും  മടകുത്താൻ എസ്‌റ്റിമേറ്റ് എടുക്കാൻ ക‌ൃഷി ഓഫീസറെ ചുമതലപ്പെടുത്തി.  മടകുത്തി ഉടൻ പമ്പിങ് ആരംഭിക്കണമെന്നും യന്ത്രങ്ങൾ ലഭ്യമാക്കാൻ കലക്‌ടറെ ചുമതലപ്പെടുത്തിയതായും മന്ത്രിപറഞ്ഞു. തോമസ് ചാണ്ടി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
മഴക്കെടുതി അവലോകനംചെയ്യാൻ കലക്‌ടറേറ്റിലും സർവകക്ഷിയോ​ഗം ചേർന്നു. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാൻ കാരണക്കാരാകുന്ന പാടശേഖര സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. 
ഒട്ടുമിക്ക പാടശേഖരസമിതിയും രണ്ടാംക‌ൃഷി ഇറക്കാത്തത് കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. പാടശേഖരസമിതി പിരിച്ചുവിടുന്നതടക്കമുള്ള നടപടി സ്വീകരിക്കും. 
ജില്ലയിൽ കുടിവെള്ളം എല്ലായിടത്തും എത്തുന്നുണ്ടെന്ന് പഞ്ചായത്ത്‌ ഉറപ്പാക്കണം. ഒരുനിവൃത്തിയും ഇല്ലെങ്കിലേ കുപ്പിവെള്ളം വിതരണംചെയ്യാവൂയെന്നും മന്ത്രി പറഞ്ഞു.
വടക്കൻ ജില്ലകളെ സഹായിക്കുന്നതിന് ജില്ലയിൽ സംഭരണകേന്ദ്രം തുടങ്ങാൻ മന്ത്രി ഡോ. തോമസ് ഐസക് നിർദേശിച്ചു. കോഴിക്കോട് കലക്‌ടർ നൽകിയ ആവശ്യമുള്ളവയുടെ പട്ടിക കലക്‌ടർ അദീല അബ്‌ദുള്ള അവതരിപ്പിച്ചു. ചേർത്തലയിൽ സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന്‌ മന്ത്രി പി തിലോത്തമൻ പറഞ്ഞു. 
എംപിമാരായ എ എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ ആർ രാജേഷ്, അഡ്വ. യു പ്രതിഭ, തോമസ് ചാണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ,  നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, സബ്കലക്‌ടർ വി ആർ ക‌ൃഷ്‌ണതേജ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top