മാന്നാർ
വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ട മാന്നാർ ഒമ്പതാം വാർഡിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും മാന്നാർ എമർജൻസി റെസ്ക്യൂ പ്രവർത്തകർ രക്ഷിച്ചു. മൂന്നുപുരക്കൽ താഴ്ചയിൽ വാസുദേവൻ, ഭാര്യ ആലീസ്, രണ്ടുമാസം പ്രായമുള്ള മകൻ അർജുൻ എന്നിവരെയാണ് മുട്ടേൽ എംഡിഎൽപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, അൻഷാദ് അൻസാർ ഇസ്മയിൽ, രാജീവ് പരമേശ്വരൻ, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..