18 September Wednesday

ഒരു കോടിയുടെ പദ്ധതികളുമായി കാട്ടാക്കട ബ്ലോക്ക്‌ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 കാട്ടാക്കട

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 16 ഡിവിഷനിൽ പഞ്ചായത്ത്‌ വാർഡുകൾ തെരഞ്ഞെടുത്ത്‌ സമ്പൂർണ ശുചിത്വം, തരിശുരഹിതം, കിണർ റീചാർജിങ്‌, സമ്പാദ്യപദ്ധതി എന്നിവ നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന്‌ പ്രോജക്ടും ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടും മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും ശുചിത്വ മിഷൻ ഫണ്ടും ഉൾപ്പെടെ ഒരുകോടി രൂപയുടെ പദ്ധതിക്കാണ് രൂപംനൽകിയിരിക്കുന്നത്. 
 
കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട്, എട്ടിരുത്തി, കിള്ളി, പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക്, മൈലോട്ടുമൂഴി, കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ,  പച്ചക്കാട്. ആര്യനാട് പഞ്ചായത്തിലെ ഇറവൂർ, മീനാങ്കൽ. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ചായം, വിതുര പഞ്ചായത്തിലെ മുളയംകോട്ടുകര, ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചക്രപാണിപുരം, ചിറ്റുവീട്, വെള്ളനാട് പഞ്ചായത്തിലെ പുനലാൽ, വെള്ളനാട് ടൗൺ എന്നീ വാർഡുകളാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്. 
 
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ  ബ്ലോക്ക് പ്രസിഡന്റ് ചെയർപേഴ്‌സണിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. മാലിന്യനിർമാർജനം, കൃഷി, ജലസംരക്ഷണം, തൊഴിലുറപ്പ് എന്നീ നാലു മേഖലകളായി ഉപസമിതികളും രൂപീകരിച്ചു. പദ്ധതിക്കായി തെരഞ്ഞെടുത്ത വാർഡുകളിൽ സർവേ നടത്തും. കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തിയാകും പ്രവൃത്തികൾ. കാട്ടാക്കട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തത്‌  പ്രസിഡന്റ്‌ എസ് എസ് അജിതകുമാരി, ബ്ലോക്ക് വികസന  ചെയർമാൻ ജി സ്റ്റീഫൻ, പഞ്ചായത്ത്‌ സെക്രട്ടറി രഞ്ജിത്ത്, ബ്ലോക്ക് അംഗം എ മിനി, സജീന കാസിം, പ്രോജക്ട്‌ ഓഫീസർ സുരേഷ് എന്നിവർ  പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top