20 November Wednesday

ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രിമാരായ ഇ പിയും കെ കെ ശൈലജയുമെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

മന്ത്രി ഇ പി ജയരാജൻ ചെറുകുന്ന്‌ പള്ളിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ‌് സന്ദർശിക്കുന്നു.

ഇരിട്ടി
ദുരിത മേഖലകളിൽ സാന്ത്വനം പകർന്ന‌് മന്ത്രി ഇ പി ജയരാജന്റെ സന്ദർശനം. മാടത്തിൽ, കുന്നോത്ത്, തൊട്ടിൽപാലം മദ്രസ, കുയിലൂർ എൽപി, പെരുമണ്ണ് എസ്എൻ എൽപി സ‌്കൂളുകൾ , ചെറുകുന്നിലെവിവിധ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു.   സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ,  സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ എന്നിവർ  ഇരിട്ടി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മന്ത്രി കെ കെ ശൈലജ പാനൂർ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
മൊകേരി കൂരാറ ഗവ.  എൽപി സ്‌കൂൾ, സൗത്ത് അണിയാരം നീലയിൽ അങ്കണവാടി, മീത്തലെ മടത്തിക്കോൾ, പടന്നക്കര, പുല്ലൂക്കര കല്ലറ ഊട്ടുപ്പുര, ഓച്ചിറക്കൽ പീടിക എന്നീ ക്യാമ്പുകളാണ് മന്ത്രി ഞായറാഴ്‌ച  സന്ദർശിച്ചത്‌.
 
 
 
 
പ്രധാന വാർത്തകൾ
 Top