15 November Friday

ആശ്വാസമായി സിപിഐ എം നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

മേലഡൂർ ഗവ. സമിതി സ്കൂൾ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണും ജില്ലാ സെക്രട്ടറി എം എം വർഗീസും എത്തിയപ്പോൾ

 

മാള
പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ എന്നിവരാണ്‌ ക്യാമ്പുകൾ സന്ദർശിച്ചത്‌. മേലഡൂർ ഗവ. സമിതി എച്ച്‌എസ്‌എസിലും കുഴൂർ ഗവ. ഹൈസ്‌കൂളിലേയും ക്യാമ്പുകളിലാണ്‌ നേതാക്കൾ സന്ദർശിച്ചത്‌. 
പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ 300 കുടുംബങ്ങളിലെ ആയിരത്തിലേറെ പേർ ക്യാമ്പിലുണ്ട്‌. കുഴൂർ ഗവ. ഹൈസ്‌കൂളിലെ ക്യാമ്പും നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിൽ കിടക്കാനുള്ള പായയും മറ്റും ലഭിക്കാത്തതിലുള്ള പ്രയാസം ചിലർ നേതാക്കളോട്‌ പറഞ്ഞു. 
റവന്യൂ ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം പരിഗണിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലായി 2500 പേരുണ്ട്‌. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ്‌, ഏരിയ സെക്രട്ടറി ടി കെ സന്തോഷ്‌, അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസി ടൈറ്റസ്‌, പ്രവീൺ ചന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top