20 July Saturday

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് ഹബ്ബിലെ ജിംനേഷ്യം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന‌് കായിക മന്ത്രി ഇ പി ജയരാജൻ. 
 
അരക്കോടി ചെലവിൽ ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് ഹബ്ബിൽ പണിത അത്യാധുനിക ജിംനേഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
വരാനിരിക്കുന്ന ഒളിമ്പിക്സുകളിൽ ഓപ്പറേഷൻ ഒളിമ്പിയയിലൂടെ സംസ്ഥാനത്ത് മെഡൽ ജേതാക്കളുണ്ടാകുമെന്നും സംസ്ഥാനത്തെ മുഴുവൻ സ്പോർട്സ് സ്കൂളുകളുടെയും നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി സത്യൻ എംഎൽഎ അധ്യക്ഷനായി.
 
 സംസ്ഥാന സ‌്പോട‌്സ‌് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ, നഗരസഭാ ചെയർമാൻ എം പ്രദീപ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ‌് കമ്മിറ്റി അംഗങ്ങളായ വി സുനിൽകുമാർ, എസ് രാജീവ്, കരമന ഹരി, രഞ്ജു സുരേഷ്, കായിക യുവജന കാര്യാലയം അസി. ഡയറക്ടർ ബി അജിത്കുമാർ, ചീഫ് എൻജിനിയർ ബിജു ആർ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ‌് എസ് സുധീർ, വാർഡംഗം അവനവഞ്ചേരി രാജു എന്നിവർ സംസാരിച്ചു. 
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ‌് മേഴ്സി കുട്ടൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top