23 August Friday
വനിതാ ഹോസ്റ്റൽ

യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്പോര്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

 
ചങ്ങനാശേരി 
നഗരസഭയുടെ കീഴിലുള്ള വനിതാ ഹോസ‌്റ്റൽ നടത്തിപ്പ് ജനാധിപത്യ മഹിളാ അസോസിയേഷനുനൽകിയ യുഡിഎഫ് നഗരസഭ കൗൺസിലിന്റെ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കന്മാരും കൗൺസിലർമാരും തമ്മിൽ പരസ്പരം വാക്പോരും  പ്രസ്താവനയിറക്കലും. 
പ്രത്യേക കൗൺസിൽ യോഗത്തിലെ ീരുമാനം യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിട്ടാണ് എടുത്തിട്ടുള്ളതെന്ന് കോൺഗ്രസ‌് നേതാവും മുൻ മുനിസിപ്പൽ ചെയർമാനുമായ സെബാസ്റ്റ്യൻ മാത്യു മണമേൽ പ്രസ്താവനയിൽ അറിയിച്ചു. ചെയർമാൻ എന്ന നിലയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും നിയമപരമായും നിറവേറ്റിയിട്ടുണ്ട്. 
ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരായി അവിശ്വാസം കൊണ്ടുവരുമെന്ന‌് കൗൺസിലറും, സി എഫ് തോമസ് എംഎൽഎയുടെ സഹോദരനും, കൗൺസിലർ സാജൻ ഫ്രാൻസിസും പത്രമാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. വിഷയം സംബന്ധിച്ച‌് നഗരസഭയ‌്ക്കുള്ളിലും  പുറത്തും യുഡിഎഫ് അംഗങ്ങൾ തമ്മിൽ പരസ്യമായ വിഴുപ്പലക്കൽ തുടരുകയാണ‌്.
 
 
 
പ്രധാന വാർത്തകൾ
 Top