17 October Thursday
പ്രളയാനന്തര പുനർനിർമാണം

59 കെയർ ഹോമുകൾ കൈമാറി

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
ആലപ്പുഴ
പ്രളയത്തിൽ വീടുനഷ‌്ടപ്പെട്ടവർക്ക‌ായി സഹകരണവകുപ്പ‌് കെയർഹോം പദ്ധതിയിൽ കൈമാറിയത‌് 59 സ‌്നേഹഭവനം. ആദ്യഘട്ടത്തിൽ ഏറ്റെടുത്ത അവശേഷിക്കുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ‌്. സ്ഥലലഭ്യതയ‌്ക്കും ഭൂപ്രക‌ൃതിക്കും അനുസ‌ൃതമായ രീതിയിൽ പ്ലാനുകൾ തയ്യാറാക്കിയാണ‌് സഹകരണ ബാങ്കുകൾ വീടൊരുക്കിയത്. 
 രണ്ടുഘട്ടങ്ങളിലായി 201 വീടുകളാണ് പദ്ധതിയിൽ നിർമിക്കുന്നത‌്. ചേർത്തല താലൂക്കിൽ 11, കുട്ടനാട്ടിൽ 75, അമ്പലപ്പുഴയിൽ 35, കാർത്തികപ്പള്ളിയിൽ 24, മാവേലിക്കരയിൽ 28, ചെങ്ങന്നൂരിൽ 28 എന്നിങ്ങനെയാണ‌് വീടുകൾ. 
 ജില്ലയിലെ ചിലസ്ഥലങ്ങളിൽ ഒന്നാംഘട്ട വീടുകളുടെ നിർമാണം പൂർത്തിയായി. സർക്കാരിൽ നിന്നുള്ള 4.95 ലക്ഷം രൂപയ‌്ക്കുപുറമെ ആവശ്യമായ തുക സഹകരണ ബാങ്കുകൾ കണ്ടെത്തിയാണ‌് വീടൊരുക്കുന്നത‌്.
 രണ്ട് കിടപ്പുമുറികൾ, സ്വീകരണഹാൾ, സിറ്റ്ഔട്ട്, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്നതാണ‌് 500 ചതുരശ്ര അടി വിസ‌്തീർണമുള്ള വീട‌്. പെയിന്റിങ്ങടക്കം എല്ലാ ജോലികളും പൂർത്തിയാക്കിയാണ് താക്കോൽ കൈമാറുന്നത‌്.
പ്രധാന വാർത്തകൾ
 Top