17 October Thursday

മാവേലിക്കരയിൽ കെവികെ പദ്ധതികൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഈ വർഷത്തെ പദ്ധതികൾ തഴക്കര ജില്ലാ കൃഷിത്തോട്ടത്തിൽ കെ രഘുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര
ജില്ലാ ക‌ൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ഈ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. മാവേലിക്കര തഴക്കര ജില്ലാ ക‌ൃഷിത്തോട്ടത്തിൽ നടന്ന പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ‌്പ്രസിഡന്റ് എസ് അനിരുദ്ധൻ അധ്യക്ഷനായി.
  പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും സാങ്കേതിക ഉപാധികളുടെ കൈമാറ്റവും ആലപ്പുഴ പ്രിൻസിപ്പൽ ‌ക‌ൃഷി ഓഫീസർ ലത ജി പണിക്കർ നിർവഹിച്ചു. ആകാശവാണി മുൻ പ്രോഗ്രാം ഡയറക‌്ടർ മുരളീധരൻ തഴക്കര, സരസു സാറാ മാത്യു, ശോഭാരാജ്, കെ രവി, ആർ ശ്രീരേഖ, സി എസ് അജിത്ത്, പി സജിതാമോൾ, എം എസ് രാജീവ് എന്നിവർ സംസാരിച്ചു. 
ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട 125 കർഷകർ പങ്കെടുത്തു. ‘കാര്‍ഷിക-അനുബന്ധ മേഖലകളിലെ നൂതന സാങ്കേതികവിദ്യകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
പുതിയ സാങ്കേതികവിദ്യകള്‍ കര്‍ഷകരിലെത്തിക്കുന്നതിന്റെ ഭാഗമായി ഓരോ സാമ്പത്തികവര്‍ഷത്തിലും ഒരു പ്രവര്‍ത്തനമേഖല തെരഞ്ഞെടുത്ത് ആ പ്രദേശത്തെ കാര്‍ഷികവികസനത്തിന‌് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കെവികെ നടപ്പാക്കുന്നുണ്ട‌്. കര്‍ഷകരുടെയും ത്രിതല പഞ്ചായത്തുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, വികസനപ്രവര്‍ത്തകര്‍, നബാര്‍ഡ് ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി.
പ്രധാന വാർത്തകൾ
 Top