21 September Saturday

കേന്ദ്ര ബജറ്റ‌്: ബ്ലോക്ക‌് കേന്ദ്രങ്ങളിൽ യുവജന മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 പത്തനംതിട്ട

കേന്ദ്ര ബജറ്റിലെ ജനവിരുദ്ധതയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിലും പ്രതിഷേധിച്ച‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ  കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തി. ബ്ലോക്ക‌് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ‌് മാർച്ച‌് നടത്തിയത‌്.
കോഴഞ്ചേരിയിൽ ബിഎസ‌്എൻഎൽ ഓഫീസിലേക്ക‌് നടത്തിയ മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് പി കെ സുബീഷ‌്കുമാർ അധ്യക്ഷനായി. സെക്രട്ടറി ബിജിലി പി ഈശോ സ്വാഗതം പറഞ്ഞു. സജിത്ത് പി ആനന്ദ്, നൈജിൽ കെ ജോൺ, സലേഷ് സോമൻ എന്നിവർ സംസാരിച്ചു.
 
പത്തനംതിട്ട ഹെഡ‌്പോസ‌്റ്റ‌് ഓഫീസ‌് മാർച്ച‌് ജില്ലാ പ്രസിഡന്റ‌് സംഗേഷ‌് ജി നായർ ഉദ‌്ഘാടനംചെയ‌്തു. അൻസിൽ അഹമ്മദ‌് അധ്യക്ഷനായി. അനീഷ‌് വിശ്വനാഥ‌് സ്വാഗതം പറഞ്ഞു. പ്രിസ‌്റ്റോ പി തോമസ‌്, വി ആർ ജോൺസൺ, സൂരജ‌് എസ‌് പിള്ള എന്നിവർ സംസാരിച്ചു. 
തിരുവല്ലയിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു ഉദ‌്ഘാടനംചെയ‌്തു. കെ വി മഹേഷ‌്കുമാർ അധ്യക്ഷനായി. ഒ ആർ അനൂപ‌്കുമാർ സ്വാഗതം പറഞ്ഞു. എൻ ഷിജു, അനിൽകുമാർ അനിൽ കുട്ടൻ എന്നിവർ സംസാരിച്ചു. റാന്നി ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക്  നടത്തിയ മാർച്ച് സിപിഐ എം റാന്നി ഏരിയ സെക്രട്ടറി പി ആർ  പ്രസാദ്  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  ജിതിൻ രാജ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ  മിഥുൻ മോഹൻ, അംജദ് അഹമ്മദ്, കെ ആർ രെഞ്ചു, അമൽ, ലിബിൻ ലാൽ, വിജോയ് എന്നിവർ സംസാരിച്ചു. അടൂരിൽ ജില്ലാ ജോ. സെക്രട്ടറി ആർ ഹരീഷ‌് ഉദ‌്ഘാടനംചെയ‌്തു. മുഹമ്മദ‌് അനസ‌് അധ്യക്ഷനായി. ശ്രീനി എസ‌് മണ്ണടി സ്വാഗതം പറഞ്ഞു. വിനേഷ‌് വി തെങ്ങമം, കിരൺ, സുഭാഷ‌്, രഞ്ജിനി ഹരിദാസ‌് എന്നിവർ സംസാരിച്ചു. 
  ചിറ്റാർ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജോ.സെക്രട്ടറി ജോബി ടി ഈശോ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷാനു സലിം, കെ ജി മുരളീധരൻ, മോനിഷ് എബ്രഹാം, അച്ചു മാത്യു, മനു മംഗലശേരി, സോജി  സാമുവേൽ എന്നിവർ സംസാരിച്ചു. കോന്നി ബിഎസ്എൻഎൽ ഓഫീസിലേക്ക്  നടത്തിയ മാർച്ച്  ഡിവൈഎഫ്ഐ  ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ‌്കുമാർ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി  ശിവകുമാർ, ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, അജേഷ് വെട്ടൂർ എന്നിവർ സംസാരിച്ചു. കലഞ്ഞൂർ  ഹെഡ് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വിഷ്ണു മോഹൻ, ബ്ലോക്ക് പ്രസിഡന്റ് ഹരീഷ് മുകുന്ദ്, അൻസീർ ഷാ, ശ്രീഹരി, ഷാൻ ഹുസൈൻ, ബിനു, മനോജ്‌, അഖിൽ കുമാർ എന്നിവർ സംസാരിച്ചു. 
ഇരവിപേരൂരിൽ കുമ്പനാട് ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്  ബ്ലോക്ക് സെക്രട്ടറി പി ടി അജയൻ ഉദ്ഘാടനം ചെയ്തു. എൻ എസ‌് രാജീവ്,  ദീപ ശ്രീജിത്ത്, അരുൺ കുമാർ, സുനിൽ കുമാർ, അനസൂയ ദേവി, അനിൽകുമാർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top