21 August Wednesday

യുവതിയുടെ ആത്മഹത്യ: ഭർത്താവ‌് അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
ചാരുംമൂട്  
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി യുവതി ആത്മഹത്യ ചെയ‌്ത സംഭവത്തിൽ    ഭർത്താവ‌് അറസ‌്റ്റിൽ. വള്ളികുന്നം പടയണിവെട്ടം വടക്കുഭാഗത്ത് പടീറ്റിടത്ത് കിഴക്ക് ഗോപഭവനത്തിൽ ഗോപകുമാർ (44) ആണ‌് അറ‌സ‌്റ്റിലായത‌്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേത‌ൃത്വത്തിലുള്ള സംഘം അറസ‌്റ്റ‌് ചെയ‌്തത്. ഗോപകുമാറിനെ കായംകുളം കോടതി റിമാൻഡ‌് ചെയ‌്തു. 
ഗോപകുമാറിന്റെ ഭാര്യ രാജി (36) ജൂൺ 26ന‌് ആത്മഹത്യ ചെയ‌്തിരുന്നു.  
ഗോപകുമാറിന്റെ കുടുംബവീടിന് സമീപം വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ ഏഴിന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി അടുക്കള ഭാഗത്തു കൂടി പുറത്തുചാടിയ രാജിയെ അയൽവാസികളാണ് വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിച്ചത്.
കുടുംബ വഴക്കും ഭർത്താവിന്റെ മർദനവുമാണ് ആത്മഹത്യക്ക‌് പ്രേരിപ്പിച്ചതെന്ന് രാജി അമ്പലപ്പുഴ ഫസ‌്റ്റ‌് ക്ലാസ് മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഇവർക്ക‌് രണ്ടര വയസുള്ള മകളുണ്ട‌്.
പ്രധാന വാർത്തകൾ
 Top