03 August Tuesday

സായി ഗ്രാമത്തിലെ വിദ്യാർഥികൾക്ക് 
പഠനോപകരണവുമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

എസ്‌എഫ്‌ഐയുടെ- പഠനോപകരണ വിതരണം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌ 
‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി എൻഡോസൽഫാൻ പുനാരധിവാസ സായി ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകാരങ്ങൾ നൽകി.   സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം അധ്യക്ഷനായി. എൻ ബാലകൃഷ്ണൻ , ബിനു ജോസഫ്,  കെ വി ശില്പ , സച്ചിൻ അയറോട്ട്, കെ വി ചൈത്ര   എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതവും പി വി ആദർശ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top