18 June Tuesday

തലോടലേകി ശ്രുതിതരംഗം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

മലപ്പുറം
അഞ്ചു വയസുവരെയുള്ള മൂകരും ബധിരരുമായ കുട്ടികൾക്ക് സംസാരശേഷിയും കേൾവിശക്തിയും ലഭിക്കുന്നതിന് സാമൂഹ്യ സുരക്ഷാ മിഷൻ ആവിഷ്‌കരിച്ച  ശ്രുതിതരംഗം  പദ്ധതിയിൽ ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ചെലവിട്ടത‌് 1.04‌ കോടി രൂപ. 
ഒരാൾക്ക‌് 5.5 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയിൽ കഴിഞ്ഞ വർഷം 19 പേർക്ക‌ാണ‌് ആനുകൂല്യം കിട്ടിയത‌്. നേരത്തെ ഒരു ചെവിയിൽ മാത്രമായിരുന്നു കോക്ലിയർ ഇംപ്ലാന്റ് ചികിത്സ നടത്തിയിരുന്നത്. 
എന്നാൽ വിദ​ഗ്ധാഭിപ്രായത്തെ തുടർന്ന് ഒരേ സമയം രണ്ട് ചെവികൾക്കും ഇംപ്ലാന്റേഷൻ നടത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട‌്. സംസ്ഥാനത്ത‌് 5.85 കോടി രൂപ ചെലവിൽ 113 കുട്ടികളാണ‌് കഴിഞ്ഞ സാമ്പത്തിക വർഷം ചികിത്സ നേടിയത‌്. ഇതുവരെ 948 കുട്ടികളാണ‌് പദ്ധതിയുടെ ഗുണഭോക്താക്കളായത‌്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top