25 June Tuesday

കാരുണ്യം പെയ‌്ത‌് സൗഹൃദരാവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
തിരുവനന്തപുരം 
മകന്റെ ചികിത്സയ‌്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ നാടക–- ചലച്ചിത്ര നടി സേതുലക്ഷ‌്മിക്ക‌് കാരുണ്യം ചൊരിഞ്ഞ‌് സൗഹൃദരാവ‌്‌. സേതുലക്ഷ‌്മിയുടെ മകൻ  കിഷോറിന്റെ  വൃക്ക മാറ്റിവയ‌്ക്കാനുള്ള ചികിത്സയ‌്ക്കായി ചങ്ക‌്സ‌്  37 ഫെയ‌്സ‌്ബുക്ക‌് കൂട്ടായ‌്മയുടെ നേതൃത്വത്തിൽ തിങ്കളാഴ‌്ച രാത്രി പൂജപ്പുര മൈതാനിയിൽ സിനിമ–- കോമഡി–- സീരിയൽ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച സൗഹൃദരാവാണ‌് കാരുണ്യനിശയായി മാറിയത‌്. ചലച്ചിത്ര താരം മഞ‌്ജു വാര്യർ തിരിതെളിച്ച‌്  ഉദ‌്ഘാടനം നിർവഹിച്ച താരനിശയിൽ സിനിമ–- ടെലിവിഷൻ രംഗത്തെ പ്രമുഖർ അണിനിരന്നു.  താരനിശയ‌്ക്കിടെ ടിക്കറ്റിലൂടെ സംഘാടകർ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ സേതുലക്ഷ‌്മിക്ക‌് ചലച്ചിത്രതാരം സുരാജ‌്  വെഞ്ഞാറമൂട‌് കൈമാറി. മൂന്ന‌് മണിക്കൂറോളം ഷോ നീണ്ടു.  സുഭാഷ‌്, സിജി, അരുൺ, പ്രശോഭ‌്, അർജുൻ തുടങ്ങിയവർ സൗഹൃദരാവിന‌് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top