18 February Monday

ആരോഗ്യരംഗത്ത‌് സമൂലമാറ്റം: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
മാന്നാർ
ആരോഗ്യമേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിഞ്ഞുവെന്ന‌് മന്ത്രി ജി സുധാകരൻ. പുലിയൂർ ആരോഗ്യകേന്ദ്രത്തിനായി പണികഴിപ്പിച്ച കെട്ടിടവും- ക്ലീനിക്കൽ ലാബും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഹരിതകേളം, പൊതുവിദ്യാഭ്യാസം, ആർദ്രം, ലൈഫ്മിഷനുകൾ സംസ്ഥാനത്ത‌് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. അസാധ്യമായതെന്ന‌് തോന്നുന്നതെല്ലാം സർക്കാർ സാധ്യമാക്കുകയാണ‌്. 
ആരോഗ്യമേഖലയിൽ കൂടുതൽ മാറ്റം വരുത്തിയ സംസ്ഥാനമാണ് കേരളമെന്നും അതിനുള്ള അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു. 
മുടങ്ങിയ പദ്ധതികൾ ഒരോന്നായി ഏറ്റെടുത്തു നടത്തുകയും ആലപ്പുഴ-, ചങ്ങനാശേരി, അമ്പലപ്പുഴ, തിരുവല്ല എന്നീ റോഡുകളുടെ നിർമാണവും ഉദാഹരണമായി മന്ത്രി സൂചിപ്പിച്ചു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top