മാന്നാർ
ആതുര രംഗത്ത് പുലിയൂർ നിവാസികളുടെ സ്വപ്നമായിരുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം അഡ്വ. വി വേണു, ജോജി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, ജി വിവേക്, എം ജി ശ്രീകുമാർ, അമ്പിളി ബാബു രാജീവ്, രാധാമണി, കെ പി പ്രദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനിതകുമാരി, എൽഎസ്ഡിഎഇ ഏആർ ഇന്ദു, ചെങ്ങന്നൂർ ആർഡിഒ അതുൽ സ്വാമിനാഥ്, പ്രൊഫ. പിഡി ശശിധരൻ, അഡ്വ. പിഡി സന്തോഷ്കുമാർ, അഡ്വ. ഡി നാഗേഷ്കുമാർ, വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഷൈലജ സ്വാഗതവും ഡോ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
കെ കെ രാമചന്ദ്രൻനായർ എംഎൽഎയായിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവ്ചെയ്താണ് പ്രധാന കെട്ടിടം പണിതത്.
രാജ്യസഭാ എംപിയായ കെ സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്തുലക്ഷം രൂപയ്ക്കാണ് ക്ലിനിക്കൽ ലാബ് കെട്ടിടം നിർമിച്ചത്.