19 March Tuesday

സംസ്ഥാന വൈദ്യുതി കലാജാഥയ‌്ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ കലാജാഥ ഫ്രാൻസിസ്‌ ടി മാവേലിക്കര ഉദ്‌ഘാടനംചെയ്യുന്നു

മാവേലിക്കര
കെ എസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേത‌ൃത്വത്തിലുള്ള "നവകേരളം ഊർജകേരളം’ സംസ്ഥാന വൈദ്യുതി കലാജാഥയുടെ ജില്ലയിലെ പര്യടനത്തിന‌് തുടക്കമായി.
 മാവേലിക്കര നരേന്ദ്രപ്രസാദ് സ‌്മാരക നാടകപഠന ഗവേഷണകേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനംചെയ‌്തു. 
അസോസിയേഷൻ പ്രസിഡന്റ് ജെ സത്യരാജൻ അധ്യക്ഷനായി. ജനറൽ കൺവീനർ ആർ ബാബു, സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, കെ ശ്രീകല എന്നിവർ സംസാരിച്ചു. 
തിങ്കളാഴ‌്ച ചെങ്ങന്നൂർ, കൊല്ലകടവ്, ചാരുംമൂട്, ക‌ൃഷ‌്ണപുരം, കരീലക്കുളങ്ങര, 13ന് ഹരിപ്പാട്, ആറാട്ടുപുഴ, മെഡിക്കൽ കോളേജ് ജങ‌്ഷൻ, ചമ്പക്കുളം, ആലപ്പുഴ കൈതവന, 14ന് അരൂർപള്ളി, അരൂക്കുറ്റി വടുതല, മുഹമ്മ, എസ്എൽ പുരം, ചേർത്തല, 15ന് രാവിലെ ഒമ്പതിന് കലവൂർ, 11ന് സക്കറിയ ബസാർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയശേഷം ജാഥ  വൈകിട്ട് അഞ്ചിന്  ആലപ്പുഴ ടൗൺഹാളിൽ സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top