18 February Monday
സംസ്ഥാന ബജറ്റ്‌ സെമിനാർ

നവകേരള സൃഷ‌്ടിയിൽനിന്ന‌് പിന്നോട്ടില്ല: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

നവകേരള നിർമിതിയും കേരള ബജറ്റും എന്ന വിഷയത്തിൽ അടിമാലിയിൽ നടന്ന സെമിനാർ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

 അടിമാലി/ കട്ടപ്പന

നവകേരള സൃഷ‌്ടിയിൽനിന്ന‌് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ പുനർനിർമിക്കുന്നതിനാണ‌് സംസ്ഥാന ബജറ്റ‌് പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.‌ എം ജിനദേവൻ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘നവകേരള നിർമിതിയും കേരള ബജറ്റും’ എന്ന വിഷയത്തിൽ കട്ടപ്പനയിലും അടിമാലിയിലും സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ച്‌ ഇന പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമ്പൂർണ വികസനമാണ‌് ലക്ഷ്യം വയ‌്ക്കുന്നത‌്. 
  സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ‌് അനുവദിച്ചത‌്. പ്രളയത്തിൽ തകർന്ന ജില്ലയുടെ പുനർനിർമിതിക്ക‌് ഇതു സഹായകമാകും. സംസ്ഥാനത്തിന്റെ പുനർനിർമിതിക്ക‌് 30,000 കോടി വേണം. എന്നാൽ, കേന്ദ്രം നൽകിയത‌് 5000 കോടി മാത്രമാണ‌്. മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹായവും കേന്ദ്രം തടയുന്നു. രാഷ‌്ട്രീയ വിരോധംകൊണ്ട‌് സംസ്ഥാനത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന സമീപനമാണ‌് കേന്ദ്രം സ്വീകരിക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച‌് വോട്ട‌് തട്ടാനുള്ള വാഗ‌്ദാനങ്ങൾ മാത്രമാണ‌് കേന്ദ്ര ഇടക്കാല ബജറ്റെന്ന‌ും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനാണ‌് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത‌്. എത്രത്തോളം പദ്ധതികൾ നടപ്പിലാക്കി എന്ന‌് വിലയിരുത്തി എല്ലാ വർഷവും പ്രോഗ്രസ‌് കാർഡ‌് തയ്യാറാക്കുന്നുണ്ട‌്. 
  നഷ്ടത്തിലായിരുന്ന പൊതുമേഖലസ്ഥാപനങ്ങൾ ലാഭത്തിലാണ‌്. സ്വകാര്യ വ്യവസായത്തിനും അനുയോജ്യമായ സാഹചര്യമാണ‌് സർക്കാർ ഒരുക്കുന്നത‌്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ക്ഷേമം, സ‌്ത്രീ ശാക‌്തീകരണം, പിന്നോക്ക വിഭാഗങ്ങളുടെ ഇന്നമനം, തൊഴിലവസരം സൃഷ‌്ടിക്കുക, വിലക്കയറ്റം തടയുക, ഊർജ വികസനം, ജനങ്ങൾക്ക‌് കിടപ്പാടം എന്നിവ ഉൾപ്പെടെ സമ്പൂർണ വികസനം സാധ്യമാക്കുന്നതാണ‌് സംസ്ഥാന  ബജറ്റെന്നും അദ്ദേഹം പറഞ്ഞു. 
 
 
അടിമാലിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി എൻ വിജയൻ എന്നിവർ സംസാരിച്ചു. എം എൻ മോഹനൻ  സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി, എം ലക്ഷ‌്മണൻ, ടി കെ ഷാജി, ഷൈലജ സുരേന്ദ്രൻ, ആർ ഈശ്വരൻ, എ രാജേന്ദ്രൻ, കെ കെ വിജയൻ, വി സിജിമോൻ എന്നിവർ പങ്കെടുത്തു.
കട്ടപ്പനയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ‌് മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സംസാരിച്ചു. പി എസ‌് രാജൻ, വി വി മത്തായി, വി എൻ മോഹനൻ എന്നിവർ പങ്കെടുത്തു. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി എൻ വിജയൻ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top