22 March Friday
ഏകപത്രിക കെഎസ‌്‌യു പിൻവലിച്ചു

എസ‌്എഫ‌്ഐക്ക‌് എതിരില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 

 
തുറവൂർ
ശ്രീശങ്കരാചാര്യ സംസ്‌ക‌ൃത സർവകലാശാല തുറവൂർ പ്രദേശികകേന്ദ്രം ക്യാമ്പസ്  യൂണിയനിലേക്ക് മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള  11 സീറ്റിൽ 10ലും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. നോമിനേഷൻ പിൻവലിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ‌്ച മത്സരം നടക്കേണ്ടിയിരുന്ന മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് കെഎസ‌്‌യു സ്ഥാനാർഥി നാമനിർദേശപത്രിക പിൻവലിച്ചതോടെ എസ്എഫ്ഐ സ്ഥാനാർഥി അരവിന്ദ് രാജ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ചെയർമാനായി രണ്ടാംവർഷ ബിരുദ വിദ്യാർഥി ജൊവാക്കിം ജോസഫിനെയും ജനറൽ സെക്രട്ടറിയായി രണ്ടാംവർഷ എംഎസ്ഡബ്യു വിദ്യാർഥി അജയ്കുമാറിനെയും തെരഞ്ഞെടുത്തു. വിജയികളെ എസ്എഫ്ഐ  അരൂർ ഏരിയ സെക്രട്ടറി  ജി അഖിൽ ക‌ൃഷ‌്ണനും പ്രസിഡന്റ് പി എസ് സ്വാതിഷും അഭിനന്ദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top