08 November Friday

ലേബർകോഡ്‌ നടപ്പാക്കരുത്‌: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ 
രാജ്യം രൂക്ഷമായ തൊഴിലില്ലായ്‌മയെ നേരിടുമ്പോൾ  സ്ഥിരം തൊഴിൽ ഇല്ലാതാക്കി ജോലി സമയം വർധിപ്പിക്കാനും പ്രൊവിഡന്റ് ഫണ്ട്‌, ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കാനും കുത്തകകൾക്കായി കൊണ്ടുവന്ന ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റെയിൽവേ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക,  കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,  തുല്യജോലിക്ക് തുല്യ വേതന നിയമം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. 
  സി കണ്ണൻ സ്മാരക മന്ദിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. ജില്ലാ  പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷനായി. അരക്കൻ ബാലൻ രക്തസാക്ഷി പ്രമേയവും കെ അശോകൻ അനുശോചന പ്രമേയവും ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ റിപ്പോർട്ടും അവതരിപ്പിച്ചു.  കെ പി സഹദേവൻ, കെ എൻ ഗോപിനാഥ്‌, എൻ കെ രാമചന്ദ്രൻ, ഒ സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top